ശ്രീരാമദാസമിഷൻ അധ്യക്ഷൻ ശാന്താനന്തയ്ക്കെതിരെ പന്തളം രാജകുടുംബാംഗമായ എ.ആർ. പ്രദീപ് വർമ്മ പൊലീസിൽ പരാതി നൽകി. പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് പരാതി. വാവർ സ്വാമിയെ മുസ്ലിം തീവ്രവാദിയായും ആക്രമണകാരിയായും ചിത്രീകരിച്ചുവെന്നാണ് പരാതിയിലെ ആരോപണം. കോൺഗ്രസ് മാധ്യമ വക്താവ് വി. ആർ. അനൂപും വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. പ്രസംഗം പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് പന്തളം പൊലീസ് വ്യക്തമാക്കുന്നത്.
പൊലീസിൽ പരാതിയുമായി പന്തളം രാജകുടുംബാംഗം
