ലീഗ് മുന്നണി മാറുമെന്ന പ്രതീക്ഷയിൽ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കിൽ അത് കളഞ്ഞേക്കുകയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗ് യുഡിഎഫ് വിട്ടേക്കുമെന്ന പ്രചരണങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ലീഗ് ഒരിഞ്ചുപോലും മാറി നടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്തും. മുന്നണി മാറാൻ ഏതെങ്കിലും ബാങ്ക് വഴി പോകേണ്ടതില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
നിലപാട് വ്യക്തമാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
