പാണക്കാട് മുഈൻ അലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിൽ മുസ്ലിം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിനെ രാത്രി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഭീഷണിപ്പെടുത്തൽ, കലാപാഹ്വാനം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും മലപ്പുറം പൊലീസ് വ്യക്തമാക്കി. മുഈൻ അലി തങ്ങളോട് ശത്രുത ഇല്ലെന്നും സൗഹൃദ സംഭാഷണത്തിന് ഇടയിൽ പറഞ്ഞ പരാമർശങ്ങളാണ് കേസിന് ആധാരമായതെന്നുമാണ് റാഫി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. അതോടൊപ്പം ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾക്കെതിരായ ഭീഷണി സമസ്തക്ക് വേണ്ടി നില കൊള്ളുന്നവര്‍ക്ക് എതിരായ ഭീഷണിയാണെന്ന് സമസ്ത നേതാക്കള്‍. സമസ്തയുടെ കൂടെ നില്‍ക്കുന്നവര്‍ക്ക് ഭ്രഷ്ട് കല്പ്പിക്കാനുള്ള നീക്കം നടക്കുന്നതായും സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കവും മറ്റു സമസ്ത നേതാക്കളും പ്രസ്താവനയിൽ വ്യക്തമാക്കി
പാണക്കാട് മുഈൻ അലി തങ്ങള്‍ക്കെതിരായ ഭീഷണിയില്‍ സമസ്തയില്‍ അതൃപ്തി
