തെരഞ്ഞെടുപ്പിനു മുന്നോടിയായി ട്വന്റി20യുടെ പ്രകടന പത്രിക എറണാകുളം പൂത്തൃക്കയിൽ പുറത്തിറക്കി. ലോക്സഭയിലെ മത്സരം സംബന്ധിച്ച് അടുത്ത ആഴ്ച്ചയോടെ പാര്‍ട്ടി അന്തിമ തീരുമാനമെടുക്കും. കിഴക്കമ്പലം മോഡൽ ഭക്ഷ്യസുരക്ഷ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും. ഭക്ഷ്യധാന്യങ്ങളുടെയും മരുന്നുകളുടെയും വില 50% വരെ കുറയ്ക്കും, 60 വയസ്സ് കഴിഞ്ഞവർക്കുള്ള പ്രതിമാസ ക്ഷേമപെൻഷൻ 5000 രൂപയാക്കി ഉയർത്തും, എട്ടുലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാർക്കും മാസം 5000 രൂപ പെൻഷൻ നൽകുമെന്നതടക്കം നിരവധി ജനക്ഷേമ വാഗ്ദാനങ്ങളാണ് ട്വന്റി20 പാര്‍ട്ടി പ്രസിഡൻ് സാബു എം. ജേക്കബ് യോഗത്തില്‍ പ്രഖ്യാപിച്ചത്.
പ്രകടന പത്രികയുമായി ട്വന്റി20
