പാലക്കാട് ഇരട്ടവോട്ടും വ്യാജവോട്ടും വ്യാപകമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. കോണ്‍ഗ്രസും ബി.ജെ.പിയും വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ക്കുകയാണെന്നും പിരായിരിയില്‍ മാത്രം 800-ഓളം വ്യാജവോട്ടര്‍മാരാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. പ്രവര്‍ത്തകര്‍ സ്ലിപ് കൊടുക്കാന്‍ പോകുമ്പോള്‍ പലരേയും കാണാനില്ലെന്നും സുരേഷ് ബാബു ആരോപിച്ചു. സാധാരണഗതിയില്‍ 18,19 വയസ്സുള്ള പുതിയ വോട്ടര്‍മാരെയാണ് പട്ടികയില്‍ ചേര്‍ക്കുക. പക്ഷേ പിരിയാരി പഞ്ചായത്തില്‍ മാത്രം എണ്ണൂറോളം പുതിയ വോട്ടര്‍മാരില്‍ 40 വയസ്സു മുതല്‍ 60 വയസ്സുവരെയുള്ളവരാണെന്നും പ്രവര്‍ത്തകര്‍ സ്ലിപ് കൊടുക്കാന്‍ പോകുമ്പോള്‍ ഈ പറയുന്ന ആളുകളെയൊന്നും വീടുകളില്‍ കാണാനില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
പാലക്കാട് ഇരട്ടവോട്ടും വ്യാജവോട്ടും വ്യാപകമെന്ന് ഇ.എന്‍. സുരേഷ് ബാബു
