സർക്കാരിന് മുന്നറിയിപ്പുമായി ഓർത്തഡോക്സ് സഭ തൃശൂർ ബിഷപ്പ് യൂഹാനോൻ മാർ മിലിത്തിയോസ്.ഓർത്തഡോക്സ് – യാക്കോബായ പള്ളിത്തർക്കത്തിൽ, ആറ് പള്ളികൾ ഏറ്റെടുക്കുന്നതിൽ സാവകാശം തേടി സർക്കാർ അപ്പീലുമായി സുപ്രീം കോടതിയിൽ പോയതാണ് പ്രകോപനമായത്. ക്രമസമാധാന പ്രശ്നം നിയന്ത്രിക്കുക, നിയമലംഘനം തടയുക ഇതൊക്കെ സർക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്ന് യൂഹാനോൻ മാർ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു. താൽപര്യങ്ങളുടെ സംരക്ഷകരാണോ സർക്കാർ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഈ നിർണായക ഘട്ടത്തിൽ പാലക്കാട് ഒരു പത്രസമ്മേളനം വിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും മാർ മിലിത്തിയോസ് മുന്നറിയിപ്പ് നൽകി.
സർക്കാരിന് മുന്നറിയിപ്പുമായി ഓർത്തഡോക്സ് സഭ തൃശൂർ ബിഷപ്പ് യൂഹാനോൻ മാർ മിലിത്തിയോസ്
