രാംലീല മൈതാനിയില്‍ നടന്ന ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയില്‍ പങ്കെടുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍.അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള റാലിയിൽ 28 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, ഡി രാജ, ഉദ്ധവ് താക്കറെ, പ്രിയങ്ക ഗാന്ധി, ഭഗ്വന്ത് മന്, ഫറൂഖ് അബ്ദുള്ള, തേജസ്വി യാദവ്, കല്പന സോറന് തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ റാലിയിൽ പങ്കെടുത്തു. ക്രിക്കറ്റിലെ ഒത്തുകളി പോലെയാണ് പൊതുതെരഞ്ഞെടുപ്പിലെ അവസ്ഥയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാറാലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം ഭാര്യ സുനിത കെജരിവാള്‍ വായിച്ചു. ജയിലില്‍ ഇരുന്ന് ചോദിക്കുന്നത് വോട്ടല്ല പുതിയൊരു ഭാരതം നിര്‍മിക്കണമെന്നാണ്. ഇന്ത്യാ മുന്നണി വെറും പേരില്‍ മാത്രമല്ല, എല്ലാവരുടെയും മനസിലാണെന്നും സന്ദേശത്തില്‍ കെജ്രിവാള് പറഞ്ഞു.
രാംലീല മൈതാനിയില്‍ നടന്ന ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയില്‍ പങ്കെടുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍
