നന്ദി പ്രമേയ ചർച്ചയില്‍ സംസാരിക്കവെ ഒരു ഉള്ളടക്കവും ഇല്ലാത്ത നയപ്രഖ്യാപനം ആണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയില്‍ പറഞ്ഞു. ഭരണത്തെ അനാഥമാക്കിയാണ് നവ കേരള സദസ് സംഘടിപ്പിച്ചതെന്നും സർക്കാരിന്റെ പരിപാടിയാണെന്ന് പറഞ്ഞ് അവിടെ പോയി രാഷ്ട്രീയം പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി കരുതൽ തടങ്കൽ തുടങ്ങിയത് മുതലാണ് കരിങ്കോടി പ്രതിഷേധം തുടങ്ങിയത്. ജീവൻ രക്ഷാപ്രവർത്തനം എന്ന വാക്ക് ഉപയോഗിച്ചതോടെ മുഖ്യമന്ത്രി വല്ലാതെ ചെറുതായിയെന്നും. മുഖ്യമന്ത്രിയുടെ കൂടെ നടക്കുന്നവർ ഈ നാട്ടിലെ നിയമം അനുസരിക്കുന്നില്ല. സ്റ്റേഷനിൽ വിളിച്ചിട്ട് ഗൺമാൻ പോകുന്നില്ല. ഇത് സ്റ്റാലിന്റെ റഷ്യ അല്ല. ഇത് ജനാധിപത്യ കേരളമാണെന്നും വിഡി സതീശൻ വ്യക്തമാക്കി. വനം മന്ത്രി വയനാട്ടിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. അവിടെ വന്യമൃഗങ്ങളെ കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. കൂടാതെ കേരളത്തിൽ നിന്ന് വിദ്യാർഥികൾ നാട് വിടുകയാണ്. ഇത് ഗൗരവമായി എടുക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ എവിടെയും മരുന്നില്ല. ആശുപത്രിയിൽ മരുന്നുണ്ട് എന്ന് പറയുന്നത് ആരോഗ്യ മന്ത്രി മാത്രമാണ്. കൂടാതെ കെ റെയിൽ, മാസപ്പടി വിവാദം, ആര്‍ഒസി റിപ്പോര്‍ട്ടും പ്രതിപക്ഷ നേതാവ് പ്രസംഗത്തിനിടെ പരാമര്‍ശിച്ചു.
ഒരു ഉള്ളടക്കവും ഇല്ലാത്ത നയപ്രഖ്യാപനം ആണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
