സമുന്നതനായ കോൺഗ്രസ് നേതാവാണ് രാഹുൽ ഗാന്ധി, അദ്ദേഹത്തിന് ഇന്ത്യയിൽ എവിടെ വേണമെങ്കിലും മത്സരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഗുജറാത്തിൽ ഉള്ള നരേന്ദ്ര മോദി എന്തിനാണ് വാരണാസിയിൽ പോയി മത്സരിച്ചത്. 400 സീറ്റ് കിട്ടും എന്ന് മോദി പറയുന്നു, എന്നിട്ട് മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നു, ശരിക്കും വെപ്രാളം മോദിക്കാണെന്നും സതീശന് പറഞ്ഞു. തെരഞ്ഞെടുപ്പിന് 5 ദിവസം മാത്രം ബാക്കി ഉള്ളപ്പോഴാണ് പ്രധാനമന്ത്രി കരുവന്നൂരിലെ പണം തിരിച്ചു നൽകും എന്ന് പറയുന്നത്, ഇതുവരെ എവിടെ ആയിരുന്നു മോദി, തെരഞ്ഞെടുപ്പ് സമയത്ത് നമ്പര്‍ കാണിക്കാൻ ഇറങ്ങിയിരിക്കുകയാണ് ബിജെപി എന്നും അദ്ദേഹം കുററപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്
