വാഹനാപകടത്തിൽപ്പെട്ട് ആനയുടെ ഒരു കൊമ്പ് അറ്റുപോയി . ആനയുമായി പോവുകയായിരുന്ന ലോറിക്ക്, എതിരെ വന്ന ലോറിയിൽ ആനയുടെ കൊമ്പുകൾ തട്ടുകയായിരുന്നു. കൊളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആനയുടെ ഇടത്തേ കൊമ്പ് പൂർണമായി അറ്റുവീഴുകയും വലത്തേ കൊമ്പ് പൊട്ടിപോവുകയും ചെയ്തു. ഇന്ന് പുലർച്ചെയോടെയാണ് അപകടം ഉണ്ടായത് . തൃശൂർ ചാവക്കാട് മണത്തലയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം നടന്നത്. ലോറിയിലുണ്ടായിരുന്ന ആന കൊമ്പുകൊണ്ട് ടാങ്കര്‍ ലോറിയിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കൊമ്പ് അറ്റ് വീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെടാതെ ടാങ്കര്‍ ലോറി നിര്‍ത്താതെ പോവുകയായിരുന്നു.
വാഹനാപകടത്തിൽപ്പെട്ട് ആനയുടെ കൊമ്പ് അറ്റുപോയി
