ഷാജി കൈലാസ്- മോഹന്‍ലാല്‍ ടീം 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിച്ച ‘എലോണ്‍’ എന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടു. 4 മ്യൂസിക്സ് സംഗീതം പകര്‍ന്നിരിക്കുന്ന ഇംഗ്ലീഷ് ഗാനമാണ് എത്തിയിരിക്കുന്നത്. ബിബി, എല്‍ദോസ് (4 മ്യൂസിക്സ്), മേഘ മേരി ബിനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. അഡീഷണല്‍ ലിറിക്സ് റോണി ഫിലിപ്പ്. റോണി ഫിലിപ്പ് ആണ് ഗാനം ആലപിച്ചിരിക്കുന്നതും. ശരത് വിനുവാണ് ഗാനത്തിന്റെ ലിറിക് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ അഭിനേതാവായി മോഹന്‍ലാല്‍ മാത്രമാണ് ചിത്രത്തില്‍ എത്തുന്നത്. കാളിദാസന് എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഏകനായി മോഹന്‍ലാല്‍, ‘എലോണ്‍’ ചിത്രത്തിലെ ഇംഗ്ലീഷ് ഗാനം
