കേരളാ ടാക്കീസിന്റെ ബാനറില്‍ എം എ നിഷാദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ലര്‍ക്ക്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് സംവിധാനം ചെയ്ത ‘ലര്‍ക്ക് ‘ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളില്‍ തെരഞ്ഞെടുക്കപ്പെടുകയും നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിട്ടുണ്ട്. ആര്‍ ഹരികുമാര്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ടി ജി രവി, പ്രശാന്ത് അലക്‌സാണ്ടര്‍, എം എ നിഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, പ്രശാന്ത് മുരളി, വിജയ് മേനോന്‍, സജി സോമന്‍, ബിജു സോപാനം, സോഹന്‍ സീനുലാല്‍, വിനോദ് കെടാമംഗലം, അനുമോള്‍, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കര്‍, ബിന്ദു പ്രദീപ്, നീതാ മനോജ് തുടങ്ങിയവരും അഭിനയിക്കുന്നു. തിരക്കഥ സംഭാഷണം -ജുബിന്‍ ജേക്കബ്.
