രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ എച്ച്സിഎല്‍ ടെകിന് 10,850 കോടി രൂപ (1.14 ബില്യണ്‍ ഡോളര്‍) യുടെ കരാര്‍ ലഭിച്ചു. എ.ഐ മാതൃകകള്‍ വികസിപ്പിക്കുന്നതിനും ഉപഭോക്താക്കളുടെ ഡിജിറ്റല്‍ സാധ്യതകള്‍ നവീകരിക്കുന്നതിനുമാണ് യൂറോപ്യന്‍ കമ്പനിയുമായി പങ്കാളിത്തം. ഈ വര്‍ഷം ഇന്ത്യയിലെ ഒരു ടെക് കമ്പനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ കരാറുകളിലൊന്നാണിത്. 2026 ജൂലൈ മുതല്‍ 2031 ഡിസംബര്‍ വരെ അഞ്ച് വര്‍ഷമാണ് കാലയളവ്. അതിനുശേഷം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ വ്യവസ്ഥയുണ്ട്. യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 50 പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനിയുമായാണ് പങ്കാളിത്തം. സുരക്ഷാ കാരണങ്ങളാല്‍ കമ്പനിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ലോകത്തെ ഏറ്റവും വലിയ 500 കോര്‍പ്പറേഷനുകളുടെ വാര്‍ഷിക റാങ്കിംഗായ ‘ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500’-ലെ ആദ്യ 50 സ്ഥാനങ്ങളില്‍ വരുന്നതാണ് ഈ കമ്പനി. 2024-ലെ കണക്കനുസരിച്ച്, ഈ പട്ടികയിലെ കമ്പനികള്‍ മൊത്തം 41.7 ലക്ഷം കോടി ഡോളര്‍ വരുമാനം നേടിയിട്ടുണ്ട്. ലോക ജിഡിപിയുടെ മൂന്നിലൊന്നിലധികം വരും ഇത്.
എച്ച്സിഎല്‍ ടെകിന് 10,850 കോടി രൂപയുടെ കരാര്‍
