കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിന് ചോദ്യം ചെയ്യലിനായി നാളെ രാവിലെ ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി. തന്നെ അറസ്റ്റ് ചെയ്തെന്ന രീതിയിൽ എസ്എഫ്ഐ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയെന്ന് പ്രിൻസിപ്പൽ ആരോപിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയതിനെയാണ് തെറ്റായ പ്രചാരണത്തിന് ഉപയോഗിച്ചതെന്നും പ്രിൻസിപ്പൽ വിമര്ശിച്ചു. എസ്എഫ്ഐയുടെ വ്യാജ പ്രചാരണത്തിനെതിരെ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി.
കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
