15–ാം കേരള നിയമസഭയുടെ 14–ാം സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച ജനനേതാക്കൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരം അർപ്പിച്ചു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, മുൻ സ്‌പീക്കർ പി പി തങ്കച്ചൻ, വാഴൂർ സോമൻ എംഎൽഎ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ച് സഭ പിരിയും. ഒക്‌ടോബർ 10വരെ 12 ദിവസം സഭ ചേരും. 15 മുതൽ 19 വരെയും 29, 30നും ഒക്‌ടോബർ 6 മുതൽ 10 വരെയും മൂന്നുഘട്ടങ്ങളിലായാണ് സമ്മേളനം. ഒൻപത് ദിവസം ബില്ലുകൾക്കായി നീക്കിവയ്‌ക്കും. ഒക്‌ടോബര്‍ ആറിന് 2025–-26 സാമ്പത്തികവര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥന സംബന്ധിച്ച ചര്‍ച്ചയുംവോട്ടെടുപ്പും നടക്കും. ഒക്‌ടോബര്‍ 10ന് സഭ പിരിയും.