മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനി സ്ഥാപിച്ച വന്താര എന്ന മൃഗ സംരക്ഷണ കേന്ദ്രത്തിൽ പ്രഥമദൃഷ്ട്യാ പ്രശ്നങ്ങളില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതി നിയോഗിച്ച സമിതി ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്ന് കോടതി അറിയിച്ചു. മൃഗങ്ങളുടെ ഏറ്റെടുക്കൽ നിയന്ത്രണങ്ങൾ പാലിച്ചെന്നാണെന്നും കോടതി നിരീക്ഷിച്ചു.വന്യജീവി കേന്ദ്രത്തിന്റെയും മൃഗങ്ങളുടെ ഏറ്റെടുക്കലിന്റെയും കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലായിരുന്നു സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ആനകളെയടക്കം വാങ്ങുന്നത് കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണെന്നടക്കം പരാതി ഉയർന്നിരുന്നു.
റിലയൻസിന് സുപ്രീംകോടതിയിൽ നിന്നും ആശ്വാസം
