ക്രൈസ്തവർക്ക് എതിരെ കേസരിയിൽ വന്ന ലേഖനത്തിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭാ മുഖപത്രം ദീപിക. ലേഖനം സംഘപരിവാറിന്റെ തനിനിറം വെളിപ്പെടുത്തുന്നതാണെന്നും ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം ആണ് നടക്കുന്നതെന്നാണ് ദീപികയുടെ വിമർശനം. ക്രൈസ്തവർക്കെതിരേ സംഘപരിവാർ നേതാവ്, ആർഎസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനം തനിനിറം വെളിപ്പെടുത്തുന്നതാണെന്നും സ്വാതന്ത്യസമരത്തിൽനിന്നു മാറിനിന്ന് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ടുകൊടുത്ത വർഗീയ പ്രസ്ഥാനം, ഇന്നും അതേ പണി തുടരുകയാണ് എന്നും ദീപിക മുഖപ്രസംഗം പറയുന്നു.
കേസരിയിലെ ലേഖനത്തിനെതിരെ രൂക്ഷവിമർശനവുമായി ദീപിക പത്രം
