ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ലെന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത നക്സൽ വിരുദ്ധ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടൽ. പാപ്പാ റാവു എന് നക്സൽ നേതാവിന്റെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ നടത്തിയതെന്ന് ബസ്തർ ഐജി സുന്ദർരാജ് പറഞ്ഞു. 40 ലക്ഷം രൂപ തലക്ക് വില പറഞ്ഞ നക്സൽ നേതാവാണ് പപ്പാ റാവു.
സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
