Untitled design 20250112 193040 0000 3

 

 

 

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.മെയ് നാല്, അഞ്ച് തീയതികളിലാണ് അവധി. പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ്റേതാണ് ഉത്തരവ്.

 

നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ താല്‍ക്കാലിക മദ്യനിരോധനം (ഡ്രൈ ഡേ) ഏര്‍പ്പെടുത്തി. 39 മണിക്കൂർ നേരത്തേക്കാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് മദ്യ നിരോധനം ഏർപ്പെടുത്തിയത്. മെയ് മൂന്നിന് വൈകീട്ട് ആറ് മുതല്‍ മെയ് അഞ്ചിന് രാവിലെ ഒമ്പത് മണി വരെയാണ് ജില്ലയിൽ നിരോധനം

 

വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച (4-05-2026) കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്. മുൻകരുതലിന്റെ ഭാഗമായിട്ടാണ് കളക്ടറുടെ തീരുമാനം. ആഘോഷങ്ങൾ അതിര് കടന്നാലോ സംഘർഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികൾ സ്വീകരിക്കും. പൊലീസും ജില്ലയില്‍ കർശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങൾക്ക് മുൻകൂർ അനുമതി തേടണമെന്നാണ് പൊലീസിന്‍റെ നിര്‍ദേശം

 

പശ്ചിമബം​ഗാളിൽ വോട്ടെണ്ണലിന് മുന്നോടിയായി ഇരൂന്നൂറിലധികം നിരീക്ഷകരെ കൂടി അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്രസർക്കാർ ഉദ്യോ​ഗസ്ഥരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മേൽനോട്ടത്തിനായി നിയമിച്ചതിനെതിരായ തൃണമൂൽ കോൺ​ഗ്രസിന്റെ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി. വോട്ടെണ്ണൽ ദിനത്തിൽ ബംഗാളിൽ എന്തു നടക്കും എന്ന ആശങ്കകൾക്കിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം.

 

കുന്നത്തുനാട്ടിൽ പാർട്ടിയുടെ കണക്കിൽ തോറ്റെന്ന് സമ്മതിച്ച് ഇടതുമുന്നണി സ്ഥാനാർത്ഥി പി വി ശ്രീനിജിൻ. 6000 വോട്ടിന് പിന്നിലെന്നാണ് പാർ‌ട്ടിയുടെ കണക്കെന്നും ശ്രീനിജൻ പറഞ്ഞു. എങ്കിലും വ്യക്തിപരമായ വോട്ടുകൾ സമാഹരിച്ച് ജയിക്കുമെന്നും ശ്രീനിജിൻ കൂട്ടിച്ചേർത്തു.

 

വയനാട്ടിൽ നിന്നും മൃ​ഗ​ശാ​ല​യി​ലെത്തിച്ച പെൺ​ക​ടു​വ ച​ത്തു. വ​യ​നാ​ട്ടി​ൽ നി​ന്ന് പി​ടി​കൂ​ടി പു​ന​ര​ധി​വ​സി​പ്പി​ച്ചി​രു​ന്ന പത്ത് വയസ് പ്രായമുള്ള ക​ടു​വ രാ​വി​ലെ ആ​റോ​ടെ​യാ​ണ് ച​ത്ത​ത്.

 

വിധവ പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനായി എത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം നടന്നത്. നഗരസഭയിലെ റവന്യു ഇന്‍സ്‌പെക്ടര്‍ ധന്യ ജയറാമിനാണ് കൈയ്യില്‍ കടിയേറ്റത്.സംഭവത്തിനുശേഷം സ്ത്രീയുടെ ബന്ധുക്കളെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയതായും ജീവനക്കാര്‍ ആരോപിച്ചു.

 

വോട്ടെണ്ണൽ നടക്കാനിരിക്കെ പാലക്കാട് ജില്ലയിൽ പടക്കനിർമാണ – വിൽപ്പനശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മെയ്‌ മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് നിയന്ത്രണം. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടിയുടേതാണ് ഉത്തരവ്.

 

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമിച്ചു നൽകിയ വീടുകളിലേക്ക് പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രവേശനം നിരോധിച്ചു. ആദ്യഘട്ടത്തിൽ കൈമാറിയ 51 വീടുകളിലും കുടുംബങ്ങൾ താമസം ആരംഭിച്ച സാഹചര്യത്തിലാണ് ഈ നിയന്ത്രണം. ഇനിമുതൽ അടുത്ത ബന്ധുക്കൾക്ക് മാത്രമായിരിക്കും ഈ വീടുകളിലേക്ക് പ്രവേശനം അനുവദിക്കുകയെന്ന് പി എം എ സലാം വ്യക്തമാക്കി.

 

മൂവാറ്റുപുഴയിൽ വി ഡി സതീശന് പിന്തുണയർപ്പിച്ച് വീണ്ടും ഫ്ലക്സ് ബോർഡ്. വിഎസിന് സീറ്റ് നിഷേധിച്ചപ്പോൾ കേരളത്തിൽ ഉണ്ടായ സാഹചര്യം ഓർക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ് ഫ്ലക്സിലുള്ളത്. കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

 

 

കരാർ കാലാവധി തീർന്ന മണിയാർ വൈദ്യതിപദ്ധതി ഏറ്റെടുക്കാനുള്ള കെഎസ്ഇബി നീക്കം തടഞ്ഞ് സർക്കാർ. മന്ത്രിസഭാ യോഗത്തിൽ വ്യവസായമന്ത്രി എതിർപ്പ് ഉന്നയിച്ചതിന് പിന്നാലെയാണ് ഏറ്റെടുക്കൽ നിർത്തിവെക്കണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. വ്യവസായമന്ത്രിയുടെ ഇടപെടലിൽ വൈദ്യുതിമന്ത്രിക്കും കെഎസ്ഇബിക്കും കടുത്ത അതൃപ്തിയുണ്ട്.

 

ട്യൂഷൻ സെന്‍ററിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. കള്ളിക്കാട് മൈലക്കര സ്വദേശി രാജേന്ദ്രനെയാണ് (58) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്‌ക്ക് നൽകണം. പിഴത്തുക ഒടുക്കിയില്ലെങ്കിൽ ഏഴ് മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്.

 

കോഴിക്കോട് സ്ട്രോങ് റൂമില്‍ അട്ടിമറി ശ്രമം നടന്നെന്നാരോപിച്ച് യുഡിഎഫ് നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പേരാമ്പ്രയിലും കൊയിലാണ്ടിയിലും വരണാധികാരികൾ ചട്ടലംഘനം നടത്തിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്. രണ്ട് വരണാധികാരികളുടെയും ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും ആർക്കെതിരെയും നടപടി ഉണ്ടാവില്ലെന്നും കമ്മീഷൻ അറിയിച്ചു.

 

പി കെ പ്രവീണിനെയും തന്നെയും തമ്മിലടിപ്പിക്കാൻ പാർട്ടിയിൽ ശ്രമം ഉണ്ടായെന്ന് മുൻമന്ത്രിയും കൂത്തുപറമ്പ് എംഎൽഎയുമായ കെ പി മോഹനൻ. പ്രവീണിനെ അവർ ഉയർത്തിക്കാട്ടി. പ്രവീണിന്റെ പേര് എനിക്ക് പറയാൻ പറ്റില്ലായിരുന്നു. കുടുംബത്തിൽ നിന്ന് ഒരാളെ ഞാൻ തന്നെ പറഞ്ഞാൽ ശരിയാകില്ലെന്നും കെ പി മോഹനൻ പറഞ്ഞു.

 

കൊടും ചൂടിൽ സംസ്ഥാനത്തിന് ആശ്വാസമായി കാലാവസ്ഥ പ്രവചനം. ഇന്ന് മുതൽ വേനൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇത് പ്രകാരം 5 ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.

 

രാജ്യത്തെ കോൺഗ്രസിന്‍റെ തിരിച്ചുവരവ്, കേരളത്തിലെ യുഡിഎഫിന്‍റെ വിജയത്തിലൂടെ എന്ന് ടി സിദ്ദിഖ് എംഎൽഎ. ഫലം വരുന്നതിനു മുൻപേയുള്ള മുഖ്യമന്ത്രി ചർച്ച സിപിഎമ്മിന്റെ കെണിയാണ്. വയനാട്ടിലെ മൂന്നു സീറ്റ് ഉൾപ്പെടെ കേരളത്തിൽ 90 സീറ്റുകളിൽ യുഡിഎഫ് വിജയിക്കുമെന്നും സിദ്ദിഖ് പറഞ്ഞു. വ്യക്താധിഷ്ഠിത പ്രചാരണം സിപിഎമ്മിന്‍റെ ഇതുവരെയുള്ള സമീപനത്തിന് എതിരാണെന്നും ടി സിദ്ദിഖ് വിമർശിച്ചു.

 

 

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് നേതൃത്വത്തെ വിമർശിച്ച് കോട്ടക്കലിൽ ബാനർ. നേതാക്കൾ വി ഡിയുടെ പിആർ ചതിക്കുഴിയിൽ വീഴരുതെന്നാണ് ബാനറിൽ പറയുന്നത്. മുഖ്യമന്ത്രിയെ കോൺഗ്രസ്‌ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ. ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്നും കുത്തിയ വി ഡി പിആർ വർക്കിലൂടെ പാർട്ടിയെ മണ്ടന്മാർ ആക്കുന്നുവെന്നും ബാനറിൽ പരാമർശമുണ്ട്.

 

മുംബൈയിലെ പൈധോനിയിൽ തണ്ണിമത്തനും ബിരിയാണിയും കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ ട്വിസ്റ്റ്. ഭക്ഷ്യ വിഷബാധയെന്ന സംശയമായിരുന്നു സംഭവത്തിൽ ആദ്യമുണ്ടായിരുന്നു. എന്നാൽ സംഭവം വിഷബാധയെന്ന വിലയിരുത്തലാണ് നിലവിൽ പൊലീസിനുള്ളത്.

 

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുൻപായി ഡിഎംകെ സഖ്യത്തിൽ ഭിന്നത മറനീക്കി പുറത്ത്. ഇടതുപാർട്ടികളെ ഡിഎംകെ വേണ്ടവിധം അംഗീകരിച്ചില്ലെന്നും സീറ്റ് വിഭജനം ശരിയായില്ലെന്നും സിപിഎം പിബി അംഗം കെ ബാലകൃഷ്ണൻ വിമർശിച്ചു. എന്നാൽ, 1967 മുതലുള്ള ബന്ധം ചൂണ്ടിക്കാട്ടി ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ മറുപടി നൽകി.

 

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ അസമിൽ നീക്കങ്ങളാരംഭിച്ച് കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് നിരീക്ഷകരായ ഡികെ ശിവകുമാറും ഭൂപേഷ് ഭാഗേലും ജിതേന്ദ്ര സിങ്ങും സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തി. തുട‍ർന്ന് നടന്ന വാർത്താസമ്മേളനത്തിൽ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ​ഗൗര​ഗ് ​ഗൊ​ഗോയ് പറഞ്ഞു.

 

 

ഛത്തീസ്ഗഡിലെ കാങ്കറിൽ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. ഐഇഡി സ്ഫോടനത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കാങ്കർ-നാരായണ്‍പൂര്‍ അതിര്‍ത്തിക്ക് സമീപമാണ് സംഭവം.

 

തമിഴ്നാട്ടിൽ വോട്ടെണ്ണലിന് മുൻപ് ഡിഎംകെയെ വിമർശിച്ചും വിജയ്‍യെ പ്രകീർത്തിച്ചും സഖ്യകക്ഷികൾ. ഇടതുപാർട്ടികളെ ഡിഎംകെ അംഗീകരിക്കുന്നില്ലെന്ന് സിപിഎം പിബി അംഗം കെ ബാലകൃഷ്ണൻ തുറന്നടിച്ചു. വിജയ് വലിയ ഇംപാക്റ്റ് ഉണ്ടാക്കുമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞു. സർപ്രൈസ് ഫലം ഉണ്ടാകാമെന്നായിരുന്നു വൈക്കോയുടെ പ്രതികരണം.

 

 

മധ്യപ്രദേശിലെ ജബൽപൂരിൽ ക്രൂയിസ് ബോട്ട് അപകടത്തിന് പിന്നാലെ കടുത്ത നടപടിയുമായി അധികൃതർ. അപകടത്തിൽപ്പെട്ട ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. അപകടത്തിന് കാരണം ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണെന്ന് കണ്ടത്തിയതിന് പിന്നാലെയാണ് നടപടി.

 

 

അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. മെയ് മുതല്‍ ജൂലൈവരെയുള്ള കാലയളവിലെ സർവീസുകളാണ് വ്യാപകമായി വെട്ടിച്ചുരിക്കിയിരിക്കുന്നത്. ഇന്ധനവിലയിലെ വ‍ർധനവാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.

 

 

കർണാടകത്തിലെ തുംകൂരുവിൽ പക്ഷിപ്പനി ഭീതിയെ തുടർന്ന് 33 ഗ്രാമങ്ങളിൽ അതീവ ജാഗ്രത. തുംകൂരു താലൂക്ക് പരിധിയിൽ ഒരാഴ്ചയ്ക്കിടെ മയിലുകൾ കൂട്ടത്തോടെ ചത്ത സംഭവം പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആണ് ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. രോഗബാധ മറ്റ് പക്ഷികളിലേക്ക് കൂടി വ്യാപിക്കാതിരിക്കാൻ ശക്തമായ നിരീക്ഷണം തുടരുന്നുണ്ട്.

 

പ്രസാർ ഭാരതിയുടെ ചെയർമാനായി പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ പ്രസൂൺ ജോഷിയെ നിയമിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

 

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയിന്റെ രാഷ്ട്രീയ പ്രവേശനം വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ. വിജയ് രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമാകുമെന്നത് തന്റെ സ്ഥിരമായ നിലപാടാണെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യം അദ്ദേഹത്തിന് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

മധ്യപ്രദേശിലെ ജബൽപുരിൽ ഒൻപതുപേരുടെ മരണത്തിനിടയാക്കിയ ക്രൂയിസ് ബോട്ടപകടത്തിൽ കടുത്ത നടപടിയുമായി അധികൃതർ. അപകടത്തിൽപ്പെട്ട ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു.

 

ഇറാൻ യുദ്ധത്തെ തുടർന്ന് ഇന്ധനവില ഇരട്ടിയായതും ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക പാക്കേജ് പരാജയപ്പെട്ടതും മൂലം സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തി. ഈ തകർച്ച ആയിരക്കണക്കിന് സർവീസുകൾ റദ്ദാക്കുന്നതിനും ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുന്നതിനും കാരണമായി.

 

പാകിസ്ഥാന്‍റെ മധ്യസ്ഥതയിലുള്ള അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ സ്തംഭിച്ചതിന് പിന്നാലെ റഷ്യയുടെ നിർണായക നീക്കം. ആണവ വിഷയങ്ങളും ഹോർമുസ് പ്രതിസന്ധിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ റഷ്യ ഇറാനുമായി ചർച്ച ചെയ്തു. റഷ്യൻ മധ്യസ്ഥതയോട് ഇറാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അമേരിക്കയുടെ നിലപാട് നിർണായകമാകും.

 

ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിനിടയിൽ, ഇറാനിയൻ കപ്പലുകൾ പിടിച്ചെടുക്കുന്ന യുഎസ് നാവികസേനയുടെ നീക്കത്തെ കടൽക്കൊള്ളക്കാരെപ്പോലെ എന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് ട്രംപ് ഇത്തരത്തിൽ വിവാദപരമായ പരാമർശം നടത്തിയത്.

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *