പൊലീസിനും എക്സൈസിനും വിരലടയാള ബ്യൂറോയ്ക്കുമായി 130 വാഹനങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു. പൊലിസ് സ്റ്റേഷനുകള്‍ക്കായി എട്ടു കോടി 26 ലക്ഷം രൂപയ്ക്ക് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങളാണ് വാങ്ങുക. ഫിംഗര്‍പ്രിന്റ് ബ്യൂറോക്ക് മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ വാങ്ങാന്‍ ഒരു കോടി 87 ലക്ഷം രൂപ അനുവദിച്ചു. എക്സൈസിന് 23 മഹീന്ദ്ര നിയോ വാഹനങ്ങള്‍ വാങ്ങാന്‍ രണ്ടു കോടി 13 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതേ വിഭാഗത്തിലെ വാഹനങ്ങൾ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രമേ പുതിയ വാഹങ്ങൾ വാങ്ങാവൂ എന്ന വ്യവസ്ഥയിലാണ് ധനവകുപ്പ് അനുമതി നൽകിയിരിക്കുന്നത്.
പുതിയ വാഹങ്ങൾ ,പൊലീസിനും എക്സൈസിനും വിരലടയാള ബ്യൂറോയ്ക്കും
