‘എംപുരാന്’ ഫസ്റ്റ് ലുക്കില്‍ തന്നെ ഒരുപാട് രഹസ്യങ്ങളാണ് സംവിധായകന് പൃഥ്വിരാജ് ഒളിപ്പിച്ചുവച്ചിരിക്കുന്നത്. എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററിനു മുന്നില്‍ നെഞ്ചു വിരിച്ച് നില്ക്കുന്ന ഖുറേഷി അബ്രാം ആയിരുന്നു ഫസ്റ്റ് ലുക്കില്‍ നമ്മള് കണ്ടത്. ഇപ്പോഴിതാ എംപുരാന്റെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ഹെലികോപ്റ്ററില്‍ ഇരിക്കുന്ന ഖുറേഷി അബ്രാം ആണ് പുതിയ പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ പുറത്തുവന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ കിടിലന്‍ ലുക്കില്‍ തന്നെയാണ് ആരാധകരുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്. ടൊവിനോ അവതരിപ്പിക്കുന്ന ജതിന് രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും എംപുരാനില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇലുമിനാറ്റി അടക്കമുള്ള നിഗൂഢതകളുടെ ചുരുള്‍ അഴിയുന്നതും എംപുരാനിലായിരിക്കുമെന്ന് ആരാധകര്‍ പറയുന്നു. നടന് സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. മാര്‍ച്ച് 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക.
‘എംപുരാന്’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍
