പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിച്ച് അമന് റാഫി സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ നായിക സോണിയ അഗര്‍വാള്‍, ജിനു ഇ തോമസ്, മെറീന മൈക്കിള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘ബിഹൈന്‍ഡ്ഡ്’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ എത്തുന്ന ചിത്രത്തില്‍ കാതല്‍ കൊണ്ടൈന്‍, 7ജി റൈന്‍ബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായിക സോണിയയെ കൂടാതെ നോബി മര്‍ക്കോസ്, സിനോജ് വര്‍ഗീസ്, അമന് റാഫി, സുനില്‍ സുഖദ, വി കെ ബൈജു, ശിവജി ഗുരുവായൂര്‍, കണ്ണന് സാഗര്‍, ജെന്സണ് ആലപ്പാട്ട്, ശിവദാസന്‍ മാറമ്പിള്ളി, അമ്പിളി സുനില്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും, തുടര്‍ന്ന് ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളെ അതിജീവിക്കാന്‍ ഉള്ള ശ്രമവും, അതിന്റെ പ്രത്യാഘാതവുമെല്ലാം വിഷയമാകുന്ന ‘ബിഹൈന്‍ഡ്ഡ്’ ഒരു ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ ആണ്.
‘ബിഹൈന്‍ഡ്ഡ്’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍
