ജാർഖണ്ഡിൽ പുതിയ മന്ത്രിസഭ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു . ഇന്ത്യ സഖ്യമാണ് ജാർഖണ്ഡിൽ അധികാരമേറ്റത്. സംസ്ഥാനത്തിൻ്റെ പതിനാലാമത്തെ മുഖ്യമന്ത്രിയായി മുഖ്യ ഭരണ കക്ഷിയായ ജെഎംഎമ്മിൻ്റെ ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ, ഉദയനിധി സ്റ്റാലിൽ തുടങ്ങിയവർ സംസ്ഥാനത്തെ പുതിയ മന്ത്രിസഭാ ചടങ്ങിൽ പങ്കെടുത്തു.റാഞ്ചിയിലെ ഔദ്യോഗിക വസതിയിൽ ഇന്ത്യ സഖ്യം നേതാക്കൾ യോഗം ചേർന്നാണ് ഹേമന്ത് സോറനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.
ജാർഖണ്ഡിൽ പുതിയ മന്ത്രിസഭ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു
