മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതിതീവ്രന്യൂനമർദം രൂപപ്പെട്ടതിനാൽ ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.തെക്കൻ കേരള തീരത്ത് ഇന്ന് മുതൽ നവംബർ 30 വരെയും കേരള തീരത്ത് ഡിസംബർ 1, 2 തീയതികളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കർണാടക തീരം- ലക്ഷദ്വീപ് പ്രദേശങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലിൽ പോയ മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തന്നെ ആഴക്കടലിൽ നിന്ന് തീരത്തേക്ക് മടങ്ങണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
