കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസ്സില്‍ പ്രതിക്കായി അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു പൊലീസ് . പ്രതി കര്‍ണ്ണാടകയിലേക്ക് കടന്നെന്നാണ് വിവരം. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയാണ് ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ടത്. കൂടെ മുറിയെടുത്ത തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശി അബ്ദുള്‍ സനൂഫിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അബ്ദുള്‍ സനൂഫിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഫസീലയും അബ്ദുള്‍ സനൂഫും എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ചൊവ്വാഴ്ച്ച ഫസീലയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.ഫസീല നല്കിയ പീഡന പരാതിയില്‍ അബ്ദുള്‍ സനൂഫ് നേരത്തെ ജയിലില്‍ കിടന്നിട്ടുണ്ട്. ഈ വിരോധമാണോ കൊലപാതക കാരണമെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസ്സില്‍ പ്രതിക്കായി അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു പൊലീസ്
