Untitled design 95

ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് പിന്തുണ അറിയിച്ചെങ്കിലും രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനൺ ഉൾപ്പെടില്ലെന്ന്  ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ഇസ്രയേലിന്റെ ആദ്യ ഔദ്യോഗിക പ്രതികരണത്തിലാണ് നെതന്യാഹുവിന്റെ ഓഫീസ് നിലപാട് വ്യക്തമാക്കിയത്. ഇറാൻ യുഎസ് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വാദങ്ങളെ തള്ളുന്ന നിലപാടാണ് നെതന്യാഹു സ്വീകരിച്ചിരിക്കുന്നത്. ലെബനണിലടക്കം വെടിനിർത്തൽ കരാർ ഉടനടി പ്രാബല്യത്തിൽ എത്തിയിട്ടുണ്ടെന്നാണ് ഷെഹബാസ് ഷെരീഫ് അറിയിച്ചിരുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *