പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സിപിഎമ്മിന് ശക്തമായ നിലപാടുണ്ട്, നിയമം ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കില്ലെന്നും. സമാന ചിന്താഗതിയുള്ളവരെ കൂടെ കൂട്ടി മുന്നോട്ട് പോകണമെന്ന് തന്നെയാണ് അന്നും ഇന്നും സിപിഎമ്മിന്റെ നിലപാടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായാണ് പൗരത്വ നിയമം നടപ്പാക്കുന്നത് , തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇടതുമുന്നണിയോട് ഏറ്റുമുട്ടുന്ന കോൺഗ്രസ്, ബിജെപിക്കെതിരെ പോരാടാൻ ഒന്നും ചെയ്യുന്നില്ല. ഓരോ സംസ്ഥാനവും ഓരോ യൂണിറ്റുകളായെടുത്ത് ബിജെപി വിരുദ്ധ വോട്ട് ചോരാതെ പ്രത്യേകം പദ്ധതി തയ്യാറാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎഎ നിയമം ഒരു കാരണവാശലും കേരളത്തിൽ നടപ്പാക്കില്ലെന്ന് എം വി ഗോവിന്ദൻ
