തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എക്സാലോജികിനെതിരായ ആരോപണമെന്ന് എംവി ഗോവിന്ദൻ. ഇതിന് പിന്നിൽ ശക്തമായ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രിയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമം. ഡൽഹി സമരം ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ ആകർഷിച്ചത് മറ്റു പലർക്കും തിരിച്ചടിയായി. ഈ സമരത്തിലൂടെ കോൺഗ്രസിൻ്റെ പാപ്പരത്തം തുറന്നു കാട്ടാനായി എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രണ്ട് കമ്പനികൾ തമ്മിലുള്ള കാര്യത്തിൽ മുഖ്യമന്ത്രിയെ വലിച്ചിഴയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത് . ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടയിലാണ് ഷോൺ ജോർജിൻ്റെ പരാതി. ഇത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. വാർത്ത സൃഷ്ടിക്കാനുള്ള രാഷ്ട്രീയമായ ശ്രമമാണിത്. ഇതിന് പിന്നിൽ ഗൂഢാലോചനയും തിരക്കഥയും ഉണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇത് കൂടും. ഇനിയും കഥകളുണ്ടാകും. ഇതിനെ നേരിട്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.