രഞ്ജി ട്രോഫി സീസണിൽ കേരളത്തിന് ജയം. ബംഗാളിനെ 109 റൺസിനു വീഴ്ത്തിയാണ് ഗ്രൂപ്പ് ബിയിൽ കേരളം ആദ്യ ജയം നേടിയത്. രണ്ടാം ഇന്നിംഗ്സിൽ ബംഗാളിനെ 109 റൺസിനു തകർത്ത കേരളം 14 പോയിൻ്റുമായി പട്ടികയിൽ നാലാമതാണ്.ആദ്യ ഇന്നിംഗ്സിൽ കേരളം 363 റൺസ് നേടി പുറത്തായി.രണ്ടാം ഇന്നിംഗ്സിൽ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് നേടി ഡിക്ലയർ ചെയ്തു. 448 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗാൾ 339 റൺസിനു പുറത്തായി. രഞ്ജിയിൽ കേരളത്തിൻ്റെ അവസാന ഗ്രൂപ്പ് മത്സരം ഈ മാസം 16ന് ആന്ധ്രാപ്രദേശിനെതിരെ നടക്കും.
രഞ്ജി ട്രോഫി സീസണിൽ കേരളത്തിന് ജയം
