ദേശീയ പാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാനത്തിൻ്റെ തലയിൽ കെട്ടിവെക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം കൊടുത്ത കമ്പനികളാണ് ദേശീയപാത നിർമ്മിക്കുന്നതിൽ പലതും. മലപ്പുറത്ത് ദേശീയപാത നിർമ്മിച്ച കമ്പനിയുടെ സുതാര്യത പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടത് സർക്കാർ ഉണ്ടായിരുന്നില്ലെങ്കിൽ ദേശീയപാത നിർമ്മാണം നടക്കില്ലായിരുന്നുവെന്നും എങ്ങനെയെങ്കിലും ദേശീയപാത പൊളിയണം എന്നാണ് ചിലർക്ക് ആഗ്രഹമെന്നും എവിടെയാണ് കോട്ടം സംഭവിച്ചതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത ഡിപിആർ മാറ്റംവരുത്തിയെന്ന കേന്ദ്രമന്ത്രിയുടെ വാദം അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്ങനെയെങ്കിലും ദേശീയപാത പൊളിയണമെന്നാണ് ചിലർക്ക് ആഗ്രഹമെന്ന് എംവി ഗോവിന്ദൻ
