കേരള സ്റ്റോറി മുസ്ലിം വിരുദ്ധമാണ്, കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്, കേരളവിരുദ്ധമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. ദൂരദർശനിൽ ചിത്രം പ്രദർശിപ്പിച്ചപ്പോഴാണ് എതിർത്തതെന്നും, ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള രൂപതയുടെ തീരുമാനം എന്തിനാണെന്ന് അവർ മനസ്സിലാക്കേണ്ടതാണെന്നും, തിയേറ്ററിൽ എത്തിയപ്പോൾ അധികമാളുകൾ കാണാത്ത സിനിമയാണത്. നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിന് ഇല്ല, യാതൊരു കലാമൂല്യവും ഇല്ലാത്ത സിനിമയാണ് കേരള സ്റ്റോറിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഎം വിവാദത്തിന് ഇല്ല കാണേണ്ടവർക്ക് കാണാം കാണണ്ടാത്തവർ കാണേണ്ട കാര്യമില്ല എന്നതാണ് സിപിഎമ്മിന്‍റെ നിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാതൊരു കലാമൂല്യവും ഇല്ലാത്ത സിനിമയാണ് കേരള സ്റ്റോറിയെന്ന് എം വി ഗോവിന്ദൻ
