തന്നോടും ലോകത്തോടും ഒരേ മട്ടില്‍ മിണ്ടുന്ന, ലോകത്തെ തന്നിലേക്കും തന്നെ ലോകത്തിലേക്കും ഒരുപോലെ പരിഭാഷപ്പെടുത്തുന്ന കവിതകളാണ് അനിത തമ്പിയുടേത്. അത് തന്നെയും ലോകത്തെയും ഭാഷകൊണ്ട് കെട്ടുകയും അഴിക്കുകയും ചെയ്യുന്നു. ദേശവും കാലവും വസ്തുക്കളും ഓര്‍മ്മകളും കലര്‍ന്ന് പലതരം അടയാളപ്പെടലുകള്‍ ഉണ്ടാക്കുന്നു. അനിത തമ്പിയുടെ സ്വന്തം കവിതകളും പരിഭാഷാ കവിതകളും അടങ്ങുന്ന സമാഹാരം. ‘മുരിങ്ങ വാഴ കറിവേപ്പ്’. അനിത തമ്പി. ഡിസി ബുക്സ്. വില 135 രൂപ.