Screenshot 2025 06 01 18 02 20 638 com.google.android.googlequicksearchbox edit

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്  കൃഷി ആവശ്യത്തിനായി  വെള്ളം കൊണ്ടുപോയി തുടങ്ങി. സെക്കന്‍ഡിൽ 300 ഘനയടി വീതം 120 ദിവസത്തേക്കാണ് തുറന്നു വിട്ടിരിക്കുന്നത്.  200 ഘനയടി വെള്ളം കൃഷിയ്ക്കും 100 ഘനയടി കുടിവെള്ളത്തിനുമാണ് ഉപയോഗിക്കുന്നത്. തേക്കടിയില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം തേനി ജില്ല കളക്ടർ രഞ്ജിത്ത് സിംഗാണ് ഷട്ടര്‍ തുറന്നത്. തേനി ജില്ലയിൽ 14700 ഹെക്ടർ സ്ഥലത്ത് കൃഷി ആരംഭിക്കുന്നതിനായി ഉള്ള മുൻ ഒരുക്കങ്ങൾ പൂർത്തിയായതായി തേനി ജില്ല കളക്ടർ അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *