നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി. ഭരണ, പ്രതിപക്ഷ പാർട്ടികളുടെ അഭ്യർഥന മാനിച്ചാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്നുള്ള പിന്മാറ്റം. മലപ്പുറം ജില്ലാ അധ്യക്ഷൻ കുഞ്ഞാവു ഹാജിയെ മത്സരിപ്പിക്കാനായിരുന്നു നീക്കം. വ്യാപാര സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് സർക്കാരും ഉറപ്പു നൽകി. ഈ സാഹചര്യത്തിലാണ് പിന്മാറ്റമെന്ന് സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി, പ്രസിഡന്റ് രാജു അപ്സ്പര എന്നിവർ തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി
