നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ഏകകണ്ഠമായാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എതിർപ്പ് അറിയിച്ചപ്പോൾ അൻവറുമായി സംസാരിച്ചുവെന്നും മുന്നണി പ്രവേശം ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിനോട് വിയോജിപ്പുള്ളവരെ ഒന്നിച്ചു നിർത്തണമെന്ന് കരുതി അൻവറിനെ ചേർത്തു നിർത്തണം എന്നായിരുന്നു യുഡിഎഫ് ആഗ്രഹിച്ചത് എന്നാൽ ചർച്ചകൾകൊണ്ട് അർത്ഥമില്ലെന്ന് മനസ്സിലായി യുഡിഎഫിനെ പിന്തുണയ്ക്കാൻ തയ്യാറായില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചർച്ചകൾകൊണ്ട് അർത്ഥമില്ലെന്ന് മനസ്സിലായി എന്ന് ചെന്നിത്തല
