പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ ലാലു പ്രസാദ് യാദവിനോടും ഭാര്യ റാബ്റി ദേവിയോടും സമൂഹമാധ്യമങ്ങളിലൂടെ സംസാരിച്ച് തേജ് പ്രതാപ് യാദവ്. കുടുംബം പിന്തുടരുന്ന മൂല്യങ്ങളും ധാർമികതയും മറന്നുള്ള പ്രവർത്തനങ്ങൾക്കാണ് ലാലു പ്രസാദ് യാദ് മൂത്തമകൻ തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കിയത്. ഞായറാഴ്ച സമൂഹമാധ്യമങ്ങളിൽ നടത്തിയ പ്രതികരണങ്ങളിൽ മാതാപിതാക്കൾ നൽകുന്ന ഏത് ഉത്തരവും പാലിക്കുമെന്നാണ് തേജ് പ്രതാപ് യാദവ് വിശദമാക്കിയിരിക്കുന്നത്.
പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ ലാലു പ്രസാദ് യാദവിനോടും ഭാര്യ റാബ്റി ദേവിയോടും സമൂഹമാധ്യമങ്ങളിലൂടെ സംസാരിച്ച് തേജ് പ്രതാപ് യാദവ്
