ലക്ഷം കോടി ഡോളര്‍ എന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയിലെ 100 ശതകോടീശ്വരന്മാര്. ഫോബ്സ് പുറത്തുവിട്ട പട്ടിക പ്രകാരം ഏറ്റവും സമ്പന്നന് മുകേഷ് അംബാനിയാണ്. ഗൗതം അദാനിയാണ് രണ്ടാമന്. സാവിത്രി ജിന്‍ഡാലിന്റെ മകനും ഒ.പി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ അനന്തരാവകാശിയുമായ സജ്ജന്‍ ജിന്‍ഡാലാണ് മൂന്നാംസ്ഥാനത്ത്. വനിത ശതകോടീശ്വരന്മാരുടെ ഇടയില്‍ സാവിത്രി ജിന്ഡാലുമുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള വാക്സിന് നിര്‍മാതാവായ ബയോളജിക്കല്‍ ഇ.യെ നിയന്ത്രിക്കുന്ന മഹിമ ഡാറ്റ്ല പട്ടികയില്‍ ഇടംനേടിയ നാല് പുതുമുഖങ്ങളില്‍ ഒരാളായി മാറി. ഹെറ്ററോ ലാബ്സിന്റെ സ്ഥാപകനായ ബി. പാര്‍ഥ സാരധി റെഡ്ഡി, നിഖില്‍ കാമത്ത്, ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ആദി, നാദിര്‍ സഹോദരങ്ങള്‍, വസ്ത്ര നിര്‍മാതാക്കളായ ഷാഹി എക്സ്പോര്‍ട്ട്സിന്റെ ഹരീഷ് അഹൂജ, സോളാര്‍ പാനലുകളും മൊഡ്യൂളുകളും നിര്‍മിക്കുന്ന പ്രീമിയര്‍ എനര്‍ജീസിന്റെ സ്ഥാപകനും ചെയര്‍മാനുമായ സുരേന്ദര്‍ സലൂജ, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനായ ദിലീപ് ഷാങ്വി, ടോറന്റ് ഗ്രൂപ്പിലെ സഹോദരങ്ങളായ സുധീര്‍ മേത്ത, സമീര്‍ മേത്ത എന്നിവരും പട്ടികയില്‍ ഇടംനേടി.
ലക്ഷം കോടി ഡോളര്‍ പിന്നിട്ട് മുകേഷ് അംബാനിയും അദാനിയും
