വീടുകൾ സന്ദർശിക്കുന്ന ബി ജെ പി നേതാക്കൾക്ക് ആളുകൾ വിചാരധാര വായിച്ചാണ് മറുപടി നൽകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് . ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നു. വിചാരധാരയിൽ ഇന്ത്യയുടെ ശത്രുക്കൾ ക്രിസ്ത്യാനികളാണ്. വിചാരധാരയുടെ ആശയത്തിൽ പ്രചോദിതമായിട്ടാണ് രാജ്യത്ത് ക്രിസ്ത്യാനികൾക്ക് എതിരെ ആക്രമണങ്ങൾ നടക്കുന്നത്. ക്രിസ്ത്യൻ സമൂഹത്തിലുള്ളവർക്ക് ചോദ്യം ചോദിക്കാനുള്ള അവസരമാണിത്. അക്രമികൾക്കെതിരെ കേസെടുക്കാൻ പോലും പലയിടത്തും പൊലീസ് തയാറാവുന്നില്ലെന്നും റിയാസ് വിമർശിച്ചു.
അതോടൊപ്പം മതനിരപേക്ഷതയുടെ പാരമ്പര്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.ഇന്ന് മുസ്ലിം ജനതയ്ക്ക് നേരിടേണ്ടിവരുന്ന തമസ്കരണം നാളെ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരിടേണ്ടി വരുമെന്ന ദൂരക്കാഴ്ച വേണമെന്നും , ബിജെപിയുടെ പൊയ്മുഖം മനസ്സിലാക്കാൻ ക്രിസ്ത്യൻ ജനതയ്ക്ക് കഴിയണമെന്നും ബിജെപിയുടെ ഭവന സന്ദർശനം കാപട്യമാണെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവും പറഞ്ഞു.