സുഭദ്ര കൊലപാതക കേസിൽ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന്സംശയം . കേസിൽ അറസ്റ്റിലായ പ്രതി മാത്യുവിന്റെ ബന്ധുവായ റൈനോൾഡിനെ പൊലീസ് ചോദ്യം ചെയ്തു. കൊലപാതകത്തിന് റൈനോൾഡ് സഹായം ചെയ്തോ എന്നാണ് പൊലീസിന്റെ സംശയം. കൊല്ലപ്പെട്ട സുഭദ്രയ്ക്ക് ലഹരി നൽകിയോ എന്നാണ് സംശയിക്കുന്നത്. മാത്യുവിനും ശർമിളയ്ക്കും ലഹരി എത്തിച്ച് നൽകുന്നത് റെയ്നോൽഡ് ആണെന്നാണ് പൊലീസ് പറയുന്നത്. 73 കാരി സുഭദ്രയുടെ നെഞ്ചിൽ ചവിട്ടി എന്നും കഴുത്ത് ഞരിച്ചെന്നും പ്രതികളായ മാത്യുവും ശർമിളയും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സുഭദ്ര കൊലപാതക കേസിൽ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന്സംശയം
