ഷൊർണൂരിലെ ഒന്നര വയസുള്ള കുട്ടിയുടെ കൊലപാതകത്തില് കൂടുതല് വിവരങ്ങള് പുറത്ത്. മാവേലിക്കരയിൽ വെച്ചാണ് കുട്ടിയെ അമ്മ ശില്പ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്. അറസ്റ്റിലായ ശില്പ നല്കിയ മൊഴിയിലാണ് ഇക്കാര്യങ്ങള് പറയുന്നത്. കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചശേഷമാണ് ശില്പ കൃത്യം നടത്തിയത്. കുഞ്ഞിനെ കൊല്ലുമെന്ന് പലപ്പോഴും ശില്പ മെസേജുകള് അയച്ചിരുന്നതിനാല് ഇത്തവണയും പങ്കാളി കാര്യമാക്കിയിരുന്നില്ല, എന്നാല്, കുഞ്ഞിനെ ശില്പ കൊലപ്പെടുത്തുകയായിരുന്നു.പാലക്കാട് ഷൊർണൂരിൽ ഇന്നലെ രാവിലെയാണ് പെൺകുഞ്ഞിനെ മരിച്ച നിലയിൽ അമ്മ ആശുപത്രിയിലെത്തിച്ചത്.കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനം മൂലമാണെന്ന് ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു.പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് വന്നതോടെയാണ് അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ് ചോദ്യം ചെയ്തത്. തുടര്ന്ന് അവർ കുറ്റം സമ്മതിക്കുകയായിരുന്നു.
ഷൊർണൂരിലെ ഒന്നര വയസുള്ള കുട്ടിയുടെ കൊലപാതകത്തില് കൂടുതല് വിവരങ്ങള് പുറത്ത്
