നാഗ്പൂരിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുന്നതിനിടെ നേതാക്കൾ 75ാം വയസ്സിൽ വിരമിക്കണമെന്ന് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. പുതിയ ആളുകൾ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ മോദിയെ ഉദ്ദേശിച്ചാണ് ഈ പ്രസ്താവനയെന്ന ആരോപണം ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഉന്നയിച്ചു. ഈ വർഷം സെപ്തംബർ 17ന് മോദിക്ക് 75 വയസ്സ് പൂർത്തിയാവുകയാണ്. മോദി വിരമിക്കണമെന്നാണ് ആർഎസ്എസ് ആവശ്യപ്പെടുന്നത് എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ മോദിക്ക് പ്രായപരിധിയിൽ ഇളവുണ്ടാവുമെന്ന് ആർഎസ്എസ് നേരത്തെ വ്യക്തമാക്കിയതാണെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. ഇതേ തുടർന്ന് മോഹൻ ഭാഗവതിന്റെ പ്രസ്താവനയിൽ ആർഎസ്എസ് വിശദീകരണം നൽകിയേക്കും എന്നാണ് വിവരം.
നേതാക്കൾ 75ാം വയസ്സിൽ വിരമിക്കണമെന്ന് മോഹൻ ഭാഗവത്
