പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണീർ സ്വന്തം കണ്ണുകൾ പോലും വിശ്വസിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ് അറിയില്ലെന്ന് പറഞ്ഞ് മോദി കരയും. എന്നാൽ ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിക്കുകയും ചെയ്യും. മോദിയെ തമിഴ് ജനത എങ്ങനെ വിശ്വസിക്കുമെന്നാണ് സ്റ്റാലിന്റെ ചോദ്യം. വിമാനങ്ങളിൽ തമിഴിൽ അറിയിപ്പ് നിർബന്ധമാക്കുമെന്ന മോദിയുടെ 2019ലെ പ്രസംഗത്തിൻറെ വീഡിയോ പങ്കുവെച്ചാണ് സ്റ്റാലിന്റെ വിമർശനം. അതോടൊപ്പം തമിഴ് സ്നേഹത്തിൽ മോദിക്ക് സ്റ്റാലിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് സ്റ്റാലിന് തമിഴ് വികാരം വരുന്നത്. മോദി തമിഴ് ഭാഷ ലോകമെങ്ങും പ്രചരിപ്പിക്കാൻ ശ്രമിച്ച നേതാവാണെന്നും തമിഴ്നാട്ടിലെ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ മറുപടി നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എം കെ സ്റ്റാലിൻ
