മണിപ്പൂരിൽ 2,500-ഓളം അധിക അർധസൈനികരെ അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആക്രമണം വർധിക്കുന്ന ജിരിബാമിലാണ് സൈനികരെ വിന്യസിക്കുക. നവംബർ 7 മുതൽ 13 മരണങ്ങളാണ് മണിപ്പൂരിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 19 മാസമായി സംസ്ഥാനത്ത് ഇപ്പോൾ 29,000-ത്തിലധികം പേർ അടങ്ങുന്ന 218 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനകളെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 115 സിആർപിഎഫ് കമ്പനികൾ, ആർഎഎഫിൽ നിന്ന് എട്ട്, ബിഎസ്എഫിൻ്റെ 84, അഞ്ച് ഐടിബിപി യൂണിറ്റുകൾ, എസ്എസ്ബിയിൽ നിന്ന് ആറ് എന്നിങ്ങനെയാണ് വിന്യാസം. ഏകദേശം 1,200 ഉദ്യോഗസ്ഥരുടെ സംഘം ഉടൻ ഇംഫാലിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
മണിപ്പൂരിൽ അധിക അർധസൈനികരെ അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
