റഷ്യൻ പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യാക്കാർ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ആകെ 126 ഇന്ത്യാക്കാരാണ് റഷ്യൻ സൈന്യത്തിൽ ചേർന്നത്. ഇതിൽ 96 പേർ നാട്ടിൽ തിരിച്ചെത്തി. നിലവിൽ 18 ഇന്ത്യാക്കാർ റഷ്യൻ സൈന്യത്തിനൊപ്പമുണ്ടെന്നാണ് കണക്ക്. എന്നാൽ ഇതിൽ 16 പേരെ കാണാതായവരുടെ പട്ടികയിലാണ് റഷ്യ ഉൾപ്പെടുത്തിയിരിക്കുന്നത്. യുദ്ധമുഖത്ത് കൊല്ലപ്പെട്ട തൃശൂർ സ്വദേശി ബിനിൽ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ബിനിൽ ബാബുവിനൊപ്പം റഷ്യൻ സൈന്യത്തിൽ പോയി യുദ്ധമുഖത്ത് പരിക്കേറ്റ ജയിൻ മോസ്കോവിൽ ചികിത്സയില്‍ തുടരുകയാണ്.
റഷ്യൻ പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യാക്കാർ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രാലയം
