Untitled design 2025 11 03T101215.640

തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ്‌ ബിജെപി ധാരണയെന്നും ആ ധൈര്യത്തിലാണ് കോൺഗ്രസ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതെന്നും മന്ത്രി വി ശിവൻകുട്ടി. ശബരിനാഥനെ ഇറക്കിയാലും കോർപ്പറേഷൻ പിടിക്കാൻ ആവില്ലെന്നും , വി.ഡി സതീശൻ തന്നെ മത്സരിച്ചാലും എല് ഡി എഫ്  മികച്ച വിജയം നേടുമെന്നും കഴിഞ്ഞവർഷത്തേക്കാൾ ദയനീയ പ്രകടനമാകും യുഡിഎഫിന്‍റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുൻ എംഎൽഎ യും കെപിസിസി ജനറൽ സെക്രട്ടറിമായ ശബരീനാഥൻ കവടിയാറും, കെഎസ് യു ജില്ലാ വൈസ് പ്രസിഡണ്ട് വൈഷ്ണ സുരേഷ് മുട്ടടയിലും, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ വഴുതക്കാടും, മുൻ എംപി എ ചാൾസിൻറെ മരുമകൾ ഷെർളി പാളയം വാർഡിലും മൽസരിക്കും. ജോൺസൺ ജോസഫ് ഉള്ളൂരും,  പേട്ടയിൽ അനിൽകുമാർ, കുന്നുകുഴിയിൽ മേരി പുഷ്പം , ആശാ സമരത്തിൽ പങ്കെടുത്ത എസ് ബി രാജി കാച്ചാണിയിലും മത്സരിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *