പാർലമെന്‍റിന്പുറത്ത് ജനപ്രതിനിധികളിൽ നിന്ന് രാജ്യം കണ്ടത് രണ്ട് തരം കാഴ്ചകളാണെന്ന് മന്ത്രി ശിവൻ കുട്ടി. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ആർക്കാണ് ആത്മാർത്ഥതയെന്നും ആരാണ് ജനവിധി തമാശയായി കാണുന്നതെന്നും തെളിയിക്കുന്നതായിരുന്നു ഇന്ന് പാർലമെന്‍റിന് പുറത്തെ കാഴ്ചകളെന്ന്അദ്ദേഹം പറഞ്ഞു. പാർലമെന്‍റിന് പുറത്ത് ശബരിമല സ്വർണക്കൊള്ള വിഷയം ഉന്നയിച്ച് യുഡിഎഫ് എംപിമാർ നടത്തിയ പ്രതിഷേധത്തെയാണ് ശിവൻകുട്ടി വിമർശിച്ചത്. ശബരിമലയെ അവഹേളിക്കുന്ന തരത്തിൽ പാരഡി ഗാനങ്ങൾ പാടി രസിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് മന്ത്രി പറയുന്നു.അതേസമയം തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ നീക്കത്തിനെതിരെ പാർലമെന്‍റിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു ഇടത് എംപിമാരെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പാർലമെന്‍റിന്പുറത്ത് ജനപ്രതിനിധികളിൽ നിന്ന് രാജ്യം കണ്ടത് രണ്ട് തരം കാഴ്ചകളാണെന്ന് മന്ത്രി ശിവൻ കുട്ടി
