Untitled design 2025 12 16T121447.873

ഐഎഫ്എഫ്കെയിൽ സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്തത് കേന്ദ്രസർക്കാരിന്റെ ബോധപൂർവ്വമായ ഇടപെടൽ മൂലമാണെന്ന് മന്ത്രി സജി ചെറിയാൻ. ഐഎഫ്എഫ്കെ ലോകത്തിന് തന്നെ മാതൃകയാണെന്നും ഇതുവരെ ഇല്ലാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായതെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. 87 സിനിമയുടെ അപേക്ഷയാണ് കേന്ദ്രത്തിന് നൽകിയത് അപേക്ഷ നൽകാൻ വൈകിയിരുന്നില്ല. 154 സിനിമകൾക്ക് ആദ്യം അനുമതി തന്നു പിന്നീട് നാല് സിനിമകൾക്ക് കൂടി അനുമതി ലഭിച്ചു 19 സിനിമയ്ക്ക് ആണ് അംഗീകാരം ലഭിക്കാത്തത് കേന്ദ്ര സർക്കാർ ആരെയോ ഭയപ്പെടുകയാണ്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് സിനിമകൾക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. മേളയെ തകർക്കാനുള്ള ശ്രമമാണിത്. അടുത്ത മേള നടക്കുമോ എന്നതിൽ ആശങ്കയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *