കെടിഎമ്മിലെ ബയര്‍ രജിസ്ട്രേഷന് സര്‍വകാല റെക്കോര്‍ഡുമായി 2800 കടന്നെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള ട്രാവല്‍ മാര്‍ട്ടുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ വ്യക്തിഗത ട്രാവല്‍ മേളയായി 24 വര്‍ഷത്തെ പാരമ്പര്യമുള്ള കേരള ട്രാവല്‍ മാര്‍ട്ട് മാറിക്കഴിഞ്ഞു . സെപ്റ്റംബർ 26ലെ ഉദ്ഘാടനത്തിന് ശേഷം 27 മുതല്‍ 29 വരെ വെല്ലിംഗ്ടണ്‍ ഐലന്റിലെ സാഗര സാമുദ്രിക കണ്വെന്ഷന് സെന്ററിലാണ് കേരള ട്രാവല്‍ മാര്‍ട്ട് നടക്കുന്നത്. കെടിഎം 2024 ലെ ബിസിനസ് സെഷനുകള്‍ സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ നടക്കും.ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ളതും അന്താരാഷ്ട്ര പ്രതിനിധികളുടെ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ളതുമായ ടൂറിസം സമ്മേളനമാണിത്.
കെടിഎമ്മിലെ ബയര്‍ രജിസ്ട്രേഷന് സര്‍വകാല റെക്കോര്‍ഡുമായി 2800 കടന്നെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
