കെഎസ്ഐഡിസി യെ തകർക്കാൻ ആസൂത്രിത നീക്കമെന്ന് മന്ത്രി പി രാജീവ്. കെഎസ്ഐഡിസി യിൽ ഏത് തരത്തിലുള്ള അന്വേഷണവും നടക്കട്ടെ, എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യാത്തത് സംരംഭക താത്പര്യം മുൻനിർത്തി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി . ബാങ്കിൽ നിന്ന് വായ്പയെടുത്താണ് കെഎസ്ഐഡിസി സംരംഭങ്ങൾക്ക് നൽകുന്നത്. ഏത് രേഖയും കെഎസ്ഐഡിസി നൽകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.ഈ വർഷം 25 ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യo, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന് മന്ത്രിസഭായോഗം അനുമതി നൽകി എന്നും മന്ത്രി പി രാജീവ് പറഞ്ഞു.
കെഎസ്ഐഡിസി യെ തകർക്കാൻ ആസൂത്രിത നീക്കമെന്ന് മന്ത്രി പി രാജീവ്
