നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിരയാണ് കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില് നഷ്ടപരിഹാരത്തുകയായ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. അതോടൊപ്പം കോണ്ഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കോതമംഗലത്ത് നടന്ന പ്രതിഷേധത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം ആശുപത്രി മോര്ച്ചറിയില് നിന്ന് എടുത്തുകൊണ്ട് വന്ന് നടുറോഡില് വച്ചായിരുന്നു പ്രതിഷേധം. എന്നാൽ മോര്ച്ചറിയില് കയറി കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം എടുത്ത് പ്രതിഷേധത്തിലേക്ക് കൊണ്ടുപോയി എന്നത് ഗൗരവകരമായ സംഭവമെന്നും ജനപ്രതിനിധികള് നിയമവ്യവസ്ഥ മാനിക്കണമെന്നും മന്ത്രി പറഞ്ഞു.
നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്ന് മന്ത്രി പി രാജീവ്
